Headlines
നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം: ഏറ്റുമുട്ടല്‍, കർഫ്യൂ

നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം: ഏറ്റുമുട്ടല്‍, കർഫ്യൂ

കഠ്മണ്ഡു∙ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളു‌‌ടെ സംഘവും സിപിഎൻ- യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ആറ്  പ്രതിഷേധക്കാർക്കു പരുക്കേറ്റിട്ടുണ്ട്. 2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സിമാര വിമാനത്താവളത്തിനു സമീപം സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതക പ്രയോഗവും…

Read More
error: Content is protected !!