ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

കാസർകോഡ്: മൂന്നുവർഷത്തോളം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി. സ്വന്തം അമ്മ ഇതിന് കൂട്ടുനിന്നെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. മൂന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഉപ്പ പീഡിപ്പിച്ചിരുന്നെന്നും ഉമ്മ അതിന് ഒത്താശെ ചെയ്തിരുന്നെന്നുമാണ് റെസ്‌ക്യൂ ഹോമിൽ കഴിയുന്ന പെൺകുട്ടി പറയുന്നത്. നിലവിൽ അവധിക്കാലമായതിനാൽ ഇളയമ്മയുടെ വീട്ടിലാണ് പെണ്‌കുട്ടി. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണെന്നും അവിടെ നിൽക്കാനും കഴിയില്ലെന്നും പെൺകുട്ടി സങ്കടത്തോടെ പറഞ്ഞുയുന്നു.

അതേസമയം, അച്ഛനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ മാത്രം പൊലീസിന് കഴിയാത്തതും വിവാദമാകുകയാണ്. പരാതിപ്പെട്ടിട്ടും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് കാസർകോഡ് ചന്തേര പൊലീസ് സ്വീകരിച്ചതെന്നാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം. പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നത്. എന്നാൽ പ്രതി എല്ലാ ദിവസവും ഭാര്യയുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടെന്നാണ് സൂചന. പ്രതി എവിടെയാണെന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്ന് പെൺകുട്ടിയുടെ മാതൃസഹോദരി പറയുന്നു. നിലവിൽ ഇവരുടെ സംരക്ഷണയിലാണ് പെൺകുട്ടി. രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കുട്ടിയുടെ അമ്മ കേസ് പിൻവലിപ്പിക്കാൻ നീക്കം നടത്തിയതായും ഇവർ ആരോപിച്ചു.

 ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒറ്റതവണ മാത്രമല്ല, മൂന്നാംക്ലാസ് തൊട്ട് ആറാംക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. രാത്രി ഉപ്പാന്റെ കൂടെ കിടക്കാതിരുന്നാൽ പ്രശ്നമാക്കും. ഉമ്മയും പ്രശ്നമുണ്ടാക്കും. മോൾ താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തിൽ തനിക്ക് ഇതൊന്നും പുറത്തുപറയാൻ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്. പിന്നീട് പരാതി നൽകി. മജിസ്ട്രേറ്റിന് മൊഴിയെല്ലാം നൽകി. എന്നിട്ടും അവർ കേസ് അന്വേഷിക്കുന്നില്ല എന്നും പരാതി പറയുന്നു

Back To Top
error: Content is protected !!