പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

തിരുവനന്തപുരം: പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് ഒടുവിൽ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയായ റിബുൻ അഹമ്മദാണ് പിടിയിലായത്. ഇയാൾ അസം സ്വദേശിയാണ്. വിളപ്പിൽശാലയിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ നാടുവിടുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. 16കാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Back To Top
error: Content is protected !!