യുവതിയുടെ വീടിന്റെ തട്ടിപ്പുറത്ത് നാളുകളോളം ഒളിച്ചിരുന്ന യുവാവ് ഒടുവിൽ പിടിയിൽ. രാത്രി മാത്രം പുറത്തിറങ്ങി വന്ന് യുവതി ഉറങ്ങുന്നത് ചിത്രീകരിച്ചിരുന്ന യുവാവാണ് പിടിയിലായത്. യുഎസിലെ ന്യൂ ഹാംഷെയറിലാണ് സംഭവം.
ന്യൂ ഹാംഷെയർ സ്വദേശിയായ യുവതിയുടെ വീട്ടിലാണ് പൂവാലൻ ഒളിച്ചുകയറിയിരുന്നത്. താൻ ഇരയാക്കപ്പെടുന്ന വിവരം യുവതി അറിഞ്ഞത് പോലും വളരെ വൈകിയാണ്. ഫിലാഡെൽഫിയ സ്വദേശിയായ മൗറിസിയോ ഡാമിയൻ ഗുറേറോയെന്ന 20 വയസ്സുകാരനെയാണ് കഴിഞ്ഞ മാസം ഒരു വീടിന്റെ മേൽക്കൂരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താൻ യുവതിയുടെ – ഇന്റർനെറ്റ് കണ്ടന്റ് സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമായ ഒൺലി ഫാൻസിലെ ആരാധകനാണെന്നും അവരെ പിന്തുടരുക മാത്രമേ താൻ ചെയ്തുള്ളുവെന്നും യുവാവ് വ്യക്തമാക്കി. യുവാവിന്റെ ഇരയായ പെൺകുട്ടിയെ മാധ്യമങ്ങൾ എൻആർ എന്ന് മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
യുവാവിനെ പരിചചയമുണ്ടെന്ന് യുവതി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ ഫിലാഡൽഫിയക്കാരൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഒൺലി ഫാൻസ് പ്ലാറ്റ്ഫോമിൽ പണം നൽകുന്ന അംഗങ്ങൾക്കായി യുവതി അഡൾട്ട് കണ്ടന്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. തുടർന്ന് ഗുറേറോ എൻആറിനായി ഒരു ടെലിവിഷൻ സെറ്റും ഒരു ഫയർപ്ലേസും വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഷിപ്പിംഗ് ആവശ്യങ്ങൾക്കായി യുവതി തന്റെ വിലാസവും നൽകി. പിന്നീട് അയാൾ തന്നെ ശല്യം ചെയ്തു തുടങ്ങിയെന്ന് എൻആർ പോലീസിനോട് പറഞ്ഞു.
തുടർന്ന് യുവതി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ഗുറേറോയ്ക്ക് എങ്ങനെയാണ് തന്റെ വിലാസം ലഭിച്ചതെന്നും വീടിന്റെ താക്കോലിന്റെ പകർപ്പ് ഉണ്ടാക്കിയെടുത്തതെന്നും യുവതിയ്ക്ക് അറിയില്ല.
തട്ടിൻപുറത്ത് നിന്ന് കാലൊച്ച കേട്ട് യുവതിയും അമ്മയും പോലീസിനെ വിളിച്ചു വരുത്തി. ഒടുവിൽ ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ ഗുറേറോയെ വീടിന്റെ തട്ടിൻപുറത്ത് നിന്ന് പിടികൂടുകയായിരുന്നു. യുവതി ഉറങ്ങികഴിയുമ്പോൾ തട്ടിൻപുറത്ത് നിന്ന് പതുങ്ങിവന്ന് അയാൾ യുവതിയുടെ പുതപ്പുകൾ നീക്കം ചെയ്യുകയും യുവതി കിടക്കുന്നത് ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. യുവതിയുടെ നഗ്നമായ നിരവധി ചിത്രങ്ങൾ ഗുറേറോയുടെ ഫോണിലുണ്ടായിരുന്നു.
ഗുറേറോയ്ക്കെതിരെ പോലീസ് നാല് മോഷണക്കേസുകൾ ചുമത്തിയെങ്കിലും മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയില്ല. ചോദ്യം ചെയ്യലിൽ, ന്യൂ ഹാംഷെയറിലെ വീട്ടിൽ അതിക്രമിച്ചു കയറിയതായി ഗുറേറോ സമ്മതിച്ചു. രാത്രിയിൽ യുവതി ഉറങ്ങുമ്പോൾ നഗ്നചിത്രങ്ങൾ എടുത്തതായും യുവാവ് സമ്മതിച്ചു.