Headlines

ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്ന് പി.കെ കൃഷ്ണദാസ്

ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്ന് പി.കെ കൃഷ്ണദാസ്

ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്നും ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി എന്ന് പി.കെ. കൃഷ്ണദാസ് കുറിച്ചു

error: Content is protected !!