വെളുത്തുള്ളികൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് . പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം .അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല .കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍ . വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളികൃഷി എന്ന് അറിഞ്ഞിരിക്കണം .അധികം നീര് വാര്‍ച്ചയില്ലാത്ത, വളമുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് .
പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ് . അവയില്‍ ഏറെ വലുപ്പമുള്ളതും,ചീയല്‍ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാന്‍ തിരഞ്ഞെടുക്കുക. ചെറിയ അല്ലികളായാണ് ഇവ നടാന്‍ എടുക്കേണ്ടത്. കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടാകും . മൃദുലമായ അറ്റമുള്ളവ തണുത്ത പ്രതലങ്ങളില്‍ നന്നായി വളരാറില്ല. മുരടിപ്പ് കണ്ട് വരാറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും, തണുത്ത അന്തരീക്ഷത്തില്‍ പോലും ഇവ വളരുന്നു . ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയില്‍ നട്ടാലും വളരുന്നു.എങ്കിലും അധികം തണുപ്പും മണ്ണില്‍ ഈര്‍പ്പവും നില്‍ക്കാത്ത പ്രതലങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം .
ഉള്ളിയെ പോലെ തന്നെ അല്ലിസിന്‍ കുടുംബത്തില്‍പ്പെട്ടതാണു വെളുത്തുള്ളിയും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് വെളുത്തുള്ളിക്ക് ഇത്ര ഗുണങ്ങള്‍ നല്കുന്നതില് പ്രധാനി. പ്രതിരോധ ശക്തിയടക്കം വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി. ഇത് പച്ചക്കും കറി വച്ചും കഴിക്കാവുന്നതാണ്. ഹൃദ്രോഗവും പക്ഷാഘാതവും വരെ വരാതെ നോക്കാന്‍ മിടുക്കുണ്ട് ഈ ഇത്തിരി കുഞ്ഞന്‍ . ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കുന്നു . ദഹനം പോലും സുഗമമാക്കി തീര്‍ക്കാന്‍ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് അതിനാലാണ് വെളുത്തുള്ളി ഒരു മാതിരിപ്പെട്ട രോഗങ്ങളെ തടഞ്ഞ് ആരോഗ്യത്തെ കാത്ത് സംരക്ഷിക്കുന്നത് .
വെളുത്തുള്ളി കൃഷി ചെയ്യുന്നതിന് മുന്‍പ് മണ്ണ് ഒരുക്കല്‍ അത്യാവശ്യമാണ്. കംപോസ്റ്റ്ചേര്ത്ത് അനുയോജ്യമായ അളവില്‍ മണ്ണിനെ പാകപ്പെടുത്തി എടുക്കണം . അതിന്ശേഷം ശ്രദ്ധാ പൂര്‍വ്വം അല്ലികളായി വെളുത്തുള്ളിയെ അടര്‍ത്തണം. കേടുപടുകള്‍ പറ്റാതെ വെളുത്തുള്ളി അല്ലി വേര് തിരിച്ചെടുക്കുക .ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് ആള്ക്കാര് തിരഞ്ഞെടുക്കാറ് . വെളുത്തുള്ളി അല്ലി നടാനായി വേര് തിരിച്ചതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കണം, സാധാരണയായി നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുള കണ്ട് വരുന്നു .മൂന്ന് മുതല്‍ നാല് മാസം വരെയുള്ള കാലയളവിനുള്ളില്‍ വെളുത്തുള്ളി കൃഷിയില്‍ നിന്ന് വിളവ് എടുക്കാവുന്നതാണ് .ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ഗുണവും. കുറഞ്ഞ സമയത്തിനുള്ളില്‍ വെളുത്തുള്ളി വിളവെടുക്കാം .കൃഷിക്ക് മണ്ണ് ഒരുക്കുന്നതിലും ജലസേചനത്തിലും നല്ല ശ്രദ്ധ പുലര്‍ത്തിയാല്‍ മേന്മയേറിയ വെളുത്തുള്ളി വീടുകളുടെ പറമ്പിലും വളര്‍ത്തിയെടുക്കാം .