അബ്കാരിചട്ടത്തില്‍ ഭേദഗതി വരുത്തിയെങ്കിലും ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ ഹൗസുകളില്‍നിന്നു മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമാണ് അബ്കാരി നിയമത്തിലെ ദേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെയും നിലപാട്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മദ്യം വില്ക്കാന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു