കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പുറമെ കോഴിക്കോട് ജില്ലയിൽ 2 പേർ കൂടി രോഗബാധിതരായിരിക്കുകയാണ്. ഗൾഫിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 97 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.തിങ്കളാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 19 പേര് കാസര്‍കോട് ജില്ലയിലുള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.