വടകര: കൊറോണ വൈറസ് ഭീതി ഒന്നും ഇല്ലാതെ വടകര ബീവറേജസിന്റെ മുന്പിലെ നീണ്ട നിര ഇന്നും പതിവുപോലെ ഉണ്ടായി . ജനതാ കര്‍ഫ്യൂ പ്രഖ്യാപനത്തെ തുടര്‍ന്ന് മദ്യഷാപ്പുകളുള്പ്പെടെ പൂര്‍ണമായും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം മൂലമാണോ അറിയില്ല തിങ്കളാഴ്ച രാവിലെ അനിയന്ത്രിതമായ ആള്‍ക്കൂട്ടമായിരുന്നു നിയന്ത്രിക്കാന്‍ ഒടുവിൽ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് മുഴുവനാളുകളെയും മാറ്റി.
ആരോഗ്യ വകുപ്പ് അധിക്യതരെത്തി ശുദ്ധീകരണം നടത്തി. ഇതോടെ ആവശ്യക്കാരെ ഒരു മീറ്റര്‍ അകലത്തില്‍ നിര്‍ത്തിയാണ് മദ്യ വില്പന പുനരാരംഭിച്ചത്.