Headlines

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം, രണ്ടര വയസുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം, രണ്ടര വയസുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു

പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.

അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി കിടന്നുറങ്ങുന്നതിനിടെ പുറത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കുടുംബം ഭയന്നിരിക്കുമ്പോഴായിരുന്നു ജനല്‍ തകര്‍ക്കാന്‍ ആന ശ്രമിച്ചത്. ഇതോടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ വീടിന് മുന്നിലേക്ക് ഇറങ്ങിയതായിരുന്നു മുത്തശ്ശിയും കുഞ്ഞും. മുന്നിലുണ്ടായിരുന്ന കാട്ടാന ഇരുവരെയും എടുത്ത് എറിയുകയായിരുന്നു. ആക്രമണത്തിന് ഇരയായ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

error: Content is protected !!