മലയാളത്തിലെ റീ റിലീസുകളിൽ തിയറ്ററുകളിൽ ഏറ്റവും കൂടുതൽ സൃഷ്ടിച്ചിട്ടുള്ളത് മോഹൻലാൽ ചിത്രങ്ങളാണ്. ഛോട്ടാ മുംബൈ ആയിരുന്നു അക്കൂട്ടത്തിൽ ഒടുവിലത്തേത്. ഇപ്പോഴിതാ അതിന് തുടർച്ചയായി മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിലൂടെ തിയറ്ററുകളിൽ ആളെ കൂട്ടുകയാണ്. രഞ്ജിത്തിൻ്റെ സംവിധാന അരങ്ങേറ്റം ആയിരുന്ന 2001 ചിത്രം രാവണപ്രഭു ആണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഈ റീലീസ് പ്രേക്ഷകരിൽ സൃഷ്ടിച്ച കാത്തിരിപ്പ് ചിത്രത്തിന് ലഭിച്ച അഡ്വാൻസ് ബുക്കിംഗ് വ്യക്തമാക്കുന്നതായിരുന്നു. ഓപ്പണിംഗ് കളക്ഷനിലും ചിത്രം മികവ് കാട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ശനിയാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് ദിനത്തെ മറികടക്കുന്ന സെക്കൻഡ് ഡേ കളക്ഷനാണ് രാവണപ്രഭു സ്വന്തമാക്കിയിരിക്കുന്നത് കൗതുകം. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് അപൂർവ്വമാണ്. ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത് 67- 70 ലക്ഷം ആയിരുന്നു. രണ്ടാം ദിനത്തിൽ ഇത് ഉയർന്നിരിക്കുന്നത് 71- 72 ലക്ഷം റെയിൽവേ ആണ്. അങ്ങനെ ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. ഇന്നത്തെ കളക്ഷനോടെ ചിത്രം 2 കോടി മറികടക്കും.

