Headlines

പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്, ജീവിതത്തിലെ അസുലഭ നിമിഷം, ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്, ജീവിതത്തിലെ അസുലഭ നിമിഷം, ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്, ജീവിതത്തിലെ അസുലഭ നിമിഷം, ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതൽ പ്രചാരണ പരിപാടികൾ ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു. ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി മടങ്ങിയ മോഹൻലാൽ ഇത്തവണ ഡൽഹിയിലെത്തിയത് കരസേന മേധാവിയുടെ ആദരവ് ഏറ്റുവാങ്ങാൻ. സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു.

ജീവിതത്തിലെ അസുലഭ നിമിഷമായി ഇതിനെ കാണുന്നു. പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്. നമ്മൾ ചെയ്യുന്ന ഒരുപാട് പ്രവൃത്തികളെ കുറിച്ച് അവർക്കറിയാം. അതെങ്ങനെ കുറച്ച് കൂടി എൻഹാൻസ് ചെയ്യാം, ടെറിട്ടോറിയൽ ആർമിയെ എങ്ങനെ പ്രൊജക്റ്റ് ചെയ്യാം എന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ചെല്ലാം സംസാരിച്ചു.” മോഹൻലാൽ പറഞ്ഞു.

കേരളത്തിൽ ആർമിയെ കുറിച്ച് ഇപ്പോഴും അധികം അറിവില്ല. അതുകൊണ്ട് ആർമിയെ എങ്ങനെ പ്രമോട്ട് ചെയ്യാം, ആളുകളെ എങ്ങനെ ആർമിയിലേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. രാജ്യ സ്നേഹം കൂടുതൽ ഡെവലപ്പ് ചെയ്യാനാണ്. അപൂർവമായ കൂടികാഴ്ചയായിരുന്നു ആർമി ചീഫിൻ്റെ കയ്യിൽ നിന്നും കിട്ടിയത്. വയനാട്ടിൽ വലിയ സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ തുടങ്ങാൻ പോകുകയാണ്. സ്‌കൂളുകൾ പോലെയുള്ള പദ്ധതികളൊക്കെയുണ്ട്. വീണ്ടും പ്രളയം വരാത്ത സ്ഥലത്ത് വേണം ചെയ്യാൻ. ഒരു ആറ് മാസത്തിനുള്ളിൽ ഞങ്ങൾ അത് തുടങ്ങും  എന്ന്  മോഹൻലാൽ പറഞ്ഞു.

error: Content is protected !!