മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും. തീയേറ്ററുകളിൽ വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമയുടെ ബിടിഎസ് രംഗങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് തരുണ്‍ മൂര്‍ത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മകന് പുകവലിക്കുന്നത് പിടിക്കുന്ന ഷണ്മുഖന്റെ സീനാണ് ബിടിഎസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗം ഷൂട്ട് ചെയ്യുന്നതും ഔട്ട് പുട്ടും വീഡിയോയിലുണ്ട്. ‘എന്തൊരു ചേലാണ് ഈ ഡയറക്ഷന്‍’ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊണ്ടാട്ടം ഗാനത്തിന്റെ ബിടിഎസ് വീഡിയോയും തരുണ്‍ പുറത്തുവിട്ടിരുന്നു.
ഏപ്രില്‍ 25നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറിയ ചിത്രം ആഗോള തലത്തില്‍ 200 കോടിയ്ക്ക് മേല്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമയെന്ന റെക്കോർഡും തുടരും ഇതിനകം നേടിയെടുത്തു. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു കൊണ്ടരിക്കുകയാണ്.
