
ബയോ വെപ്പൺ പരാമർശത്തിൽ മീഡിയ വൺ ചാനലിനെ പഴിചാരി സംവിധായിക ഐഷ സുൽത്താന
കൊച്ചി : ബയോ വെപ്പൺ പരാമർശത്തിൽ മീഡിയ വൺ ചാനലിനെ പഴിചാരി സംവിധായിക ഐഷ സുൽത്താന. ചാനൽ അജണ്ട നടപ്പാക്കാനുള്ള കരുവായി തന്നെ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന പറഞ്ഞു. ഔട്ട് ലുക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാനലിനെതിരെ ഐഷ സുൽത്താന രംഗത്ത് വന്നത്. ബയോ വെപ്പൺ പരാമർശം തെറ്റായിരുന്നുവെന്നും അവർ കുറ്റസമ്മതം നടത്തി. കൊറോണയെ ജൈവായുധമായി ഉപയോഗിച്ചുവെന്ന പരാമർശം തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ മീഡിയ വൺ ചാനൽ തന്റെ പരാമർശം വിശദമാക്കാനുള്ള സമയം അനുവദിച്ചില്ല. ചാനൽ അജണ്ടയ്ക്കായി…