പ്രായത്തിൽ മൂത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അകാല വാർധക്യം ബാധിക്കും എന്ന വിശ്വാസം ഇന്നും പ്രചരിക്കപ്പെടുന്നുണ്ട്. വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തിയാൽ അകാല വാർധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മാനസികമായി പുരുഷന്മാർക്ക് തങ്ങളെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്താനാണ് താത്പര്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രായം കൂടിയ സ്ത്രീകളോട് ആകർഷണം തോന്നാൻ ചില കാരണങ്ങൾ ഉണ്ടെന്നാണ് പുരുഷൻമാർ പറയുന്നത്. പ്രായം കൂടിയ സ്ത്രീകളെ പങ്കാളി അല്ലെങ്കിൽ ഭാര്യയായി സ്വീകരിക്കാൻ പുരുഷൻമാർ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
- പ്രായം കൂടിയ സ്ത്രീകളിലെ പക്വതയും പരിചയസമ്പന്നതയും. മാത്രമല്ല, ഇക്കാരണങ്ങളാൽ ഇവർ അടുക്കും ചിട്ടയോട് കൂടിയവരും എല്ലാ കാര്യത്തിലും സമതുലിതമായ സമീപനം സ്വീകരിക്കുന്നവരുമായിരിക്കും.
- ഇവർ ഗോസിപ്പുകൾക്ക് അടിമപ്പെട്ടവരാകില്ല. പരിചയസമ്പന്നർ ആയതിനാൽ തെറ്റായ ആൾക്കാരെ കണ്ടെത്താനും അവരെ കൈകാര്യം ചെയ്യാനും അവർക്കാവും. പങ്കാളിയിൽ നിരാശയുണ്ടായാൽ പക്വതയോടെ പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും.
- പ്രായം കൂടിയ സ്ത്രീകൾ ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനത്തോടും കൂടിയവരാണ്. തങ്ങളാണ് ശരിയെന്ന് തെളിയിക്കാനായി ഒരു തരത്തിലുള്ള വാദത്തിലും എളുപ്പം ഇടപെടുന്നവരാകില്ല ഇവർ. ദുഷ്കരമായ സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ഇവർക്കറിയാം.
- പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളെ പങ്കാളികളായി തിരഞ്ഞെടുക്കുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് അവരുടെ ലൈംഗിക പക്വതയാണ്. പല ചെറുപ്പക്കാരും ഇക്കാര്യം സമ്മതിക്കുന്നു.
- ഒരു ബന്ധത്തിൽ മാത്രം ഒതുങ്ങണമെന്ന് വിശ്വസിക്കാത്ത ഇവർ പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക് വ്യക്തിപരമായി തനിച്ച് ചെലവഴിക്കാൻ സമയം ആവശ്യമെങ്കിൽ അതിന് അനുവദിക്കുകയും ചെയ്യുന്നു.
- വൈകാരികമായും പക്വത കൈവരിച്ച ഇവർ അനാവശ്യമായി വഴക്കുകൾക്കോ വാശികൾക്കോ വഴിവയ്ക്കാതെ വിവേകത്തോടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നു.
- ധനപരമായ കാര്യങ്ങളിലും ഇവർക്ക് കൃത്യമായ ബോധം ഉണ്ടാകും. തങ്ങളുടെ ഭർത്താവിന്റെ ചുമലിലെ ഭാരം കുറയ്ക്കാനായി സാമ്പത്തികപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഇവർ തയാറാകുന്നു. പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളിൽ കാണുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണിത്.സ്ത്രീയും
പുരുഷനും ഒരു പോലെ പക്വതയുള്ളവർ ആണെങ്കിൽ അവിടെ പരസ്പര ധാരണയും തങ്ങളുടെ ബന്ധത്തിൽ പരസ്പര ബഹുമാനവും പുലർത്തുന്നു എന്നാണെങ്കിലും തെറ്റായ രീതിയിലുള്ള ബന്ധങ്ങൾ സമൂഹത്തിനു തന്നെ മോശമായി ബാധിക്കാറുണ്ട് എന്ന കാര്യവും ഓർമയിൽ വേണം