തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പച്ചക്കറിക്ക് കൂടിയത് ഇരട്ടി വിലയാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ൽ നിന്ന് വർധിച്ച് 130 ൽ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുൻപ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതിനക്കു 50 രൂപയായി. ബീറ്റ്റൂട്ട് വില 16ൽ നിന്ന് 25 രൂപയും, പടവലത്തിന് 25 രൂപയിൽ നിന്ന് 40 രൂപയും, ചുരങ്ങയ്ക്ക് 22 രൂപയിൽ നിന്ന് 32 രൂപയുമായി. തമിഴ് നാട്ടിലുണ്ടായ കനത്ത മഴയാണ് വില വർധിക്കാനുള്ള പ്രധാന കാരണം . ചില്ലറ വിപണിയിലെത്തുമ്പോൾ പച്ചക്കറി വില 5 രൂപാ മുതൽ പത്ത് രൂപാ വരെ വീണ്ടും വർധിക്കും.