കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു ഗ്രാമിന് 4, 590 രൂപയും. ഇന്നലെ കഴിഞ്ഞ മൂന്ന് നാല് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. നവംബറിൽ ഇതുവരെ പവന് 960 രൂപയുടെ വര്‍ധനയാണുള്ളത്. ഒക്ടോബറിൽ സ്വര്‍ണ വില പവന് 1,040 രൂപയാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.