മൊബൈലിൽ  വീഡിയോ കണ്ട് 10 വയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു; കോഴിക്കോട്ട്  11,12 പ്രായം വരുന്ന ആൺകുട്ടികൾ അറസ്റ്റിൽ

മൊബൈലിൽ വീഡിയോ കണ്ട് 10 വയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു; കോഴിക്കോട്ട് 11,12 പ്രായം വരുന്ന ആൺകുട്ടികൾ അറസ്റ്റിൽ

കോഴിക്കോട് വെള്ളയില്‍ പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു. കുട്ടിപ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളയിലെ തീരപ്രദേശ കോളനിയിലാണ് പീഡനം നടന്നത്. മൂന്ന് മാസം മുമ്പായിരുന്നു സംഭവം. പത്ത് വയസുകാരിയെ രക്ഷിതാക്കളില്ലാത്ത സമയം നോക്കി സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് കളികൂട്ടുകാരായ മൂന്നുപേര്‍ പീഡിപ്പിക്കുകയായിരുന്നു. വിവരം കുട്ടി വീട്ടില്‍ വന്നു പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ കാര്യമാക്കിയില്ല.പിന്നിട് മൂന്ന് ദിവസം മുമ്പ് പ്രദേശത്തെ വീട്ടുകാര്‍ പരസ്പരം വഴക്കുകൂടിയപ്പോഴാണ് വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. അങ്ങനെ നാട്ടുകാര്‍ വിവരമറിഞ്ഞു. പിന്നാലെ പൊലീസും. അന്വേഷിച്ചപ്പോള്‍ പീഡനം നടന്നിട്ടുണ്ടെന്ന് മനസ്സിലാവുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണം ആരംഭിക്കുകയും. പതിനൊന്നും പന്ത്രണ്ടും വയസുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലിസ് ജുവനൈല്‍ കോടതിയിലാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.  മൊബൈൽ ഫോണിൽ കണ്ട വീഡിയോ ദൃശ്യമാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമായതെന്ന് കുട്ടികൾ കൗൺസലിങിൽ വെളിപ്പെടുത്തി.

Back To Top
error: Content is protected !!