പത്തനംതിട്ട: ബലാത്സംഗക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് രാഹുല്‍ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താന്‍ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളിച്ചു.
പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മൂന്നാത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ അര്‍ധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ അടച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

