Headlines

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർ‌ണവിലയിൽ കുറവ്. ​ഗ്രാമിന് 65 രൂപയാണ് കുറവാണുണ്ടായത്. ​ഗ്രാമിന് 12,990 രൂപയായാണ് ഇന്നത്തെ നിരക്ക്. പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. 1,03,920 രൂപയ്ക്കാണ് ഇന്നത്തെ വില്പന നടക്കുന്നത്.
കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,200 രൂപയാണ് ഇന്നത്തെ വില. ഗ്രാം വില – 10775 രൂപയാണ്. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കുറവുണ്ട്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്
error: Content is protected !!