Headlines

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പത്മരാജന് മരണംവരെ തടവ്

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പത്മരാജന് മരണംവരെ തടവ്

ത​ല​ശ്ശേ​രി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ കെ. ​പ​ത്മ​രാ​ജ​ന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബലാത്സംഗ കുറ്റത്തിൽ പ്രതി 40 വർഷം തടവ് അനുഭവിക്കണമെന്നും ഇതിനു ശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസം അനുഭവിക്കണമെന്നും കോടതി വിധിച്ചു. ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ളിൽ ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. പ്ര​തിയെ കു​റ്റ​ക്കാ​ര​നാ​ണെന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണി വെള്ളിയാഴ്ച ക​ണ്ടെ​ത്തി​യതിനെ തുടർന്ന് പ​ത്മ​രാ​ജന്‍റെ ജാമ്യം റദ്ദാക്കി തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

2020 ജ​നു​വ​രി​യി​ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനും ബി.​ജെ.​പി തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റുമാ​യി​രു​ന്ന ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് കു​റു​ങ്ങാ​ട്ട്‌ ഹ‍ൗ​സി​ൽ കെ. ​പ​ത്മ​രാ​ജ​ൻ (49) പെൺകുട്ടിയെ മൂ​ന്നു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ കേ​സ്‌. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ആ ​സ​മ​യ​ത്ത് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദമാ​ണ് പ്രതി ഉ​യ​ർ​ത്തി​യ​ത്. എന്നാൽ ഇ​ത് തെ​ളി​യി​​ക്കാ​നാ​യി​ല്ല. കു​ട്ടി പ​റ​ഞ്ഞ തീ​യ​തി തെ​റ്റാ​ണെ​ന്ന വാ​ദ​വു​മു​ണ്ടാ​യി. കു​ട്ടി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ തീ​യ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോ​സി​ക്യൂ​ട്ട​ർ പി.​എം. ഭാ​സു​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

error: Content is protected !!