Headlines

ആറന്മുള വള്ളസദ്യ വിവാദം: ‘ആചാരലംഘനം നടത്തിയിട്ടില്ല‌, വിവാദം ആസൂത്രിതം, കുബുദ്ധിയിൽ ഉണ്ടായത്’; വി എൻ വാസവൻ

ആറന്മുള വള്ളസദ്യ വിവാദം: ‘ആചാരലംഘനം നടത്തിയിട്ടില്ല‌, വിവാദം ആസൂത്രിതം, കുബുദ്ധിയിൽ ഉണ്ടായത്’; വി എൻ വാസവൻ

തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ആചാരലംഘനം നടത്തിയിട്ടില്ല‌െന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി.

പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു.

ഞായറാഴ്ചയാണ് വള്ളസദ്യയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ട് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്തയച്ചത്. ആചാരലംഘനം നടന്നതിനാൽ പരസ്യ പരിഹാരക്രിയ വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ എല്ലാ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്നിൽ ഉരുളിവച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നും പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണമെന്നും കത്തിലുണ്ട്. ദേവന് സമർപ്പിച്ച ശേഷം സദ്യ എല്ലാവർക്കും വിളമ്പളമെന്നും തന്ത്രി നിർദേശിച്ചു. അതോടൊപ്പം തന്നെ ഇത്തരത്തിലൊരു അബദ്ധം ആവർത്തിക്കില്ലെന്ന് സത്യം ചെയ്യണമെന്നും കത്തിൽ പറയുന്നു.

 

error: Content is protected !!