Headlines

‘റാവൽപിണ്ടി ചിക്കൻ, ബാലക്കോട്ട് തിറാമിസു’; പാകിസ്താനെ അത്താഴമാക്കി ഇന്ത്യയുടെ വ്യോമസേന വാർഷികം

‘റാവൽപിണ്ടി ചിക്കൻ, ബാലക്കോട്ട് തിറാമിസു’; പാകിസ്താനെ അത്താഴമാക്കി ഇന്ത്യയുടെ വ്യോമസേന വാർഷികം ‘റാവൽപിണ്ടി ചിക്കൻ, ബാലക്കോട്ട് തിറാമിസു’; പാകിസ്താനെ അത്താഴമാക്കി ഇന്ത്യയുടെ വ്യോമസേന വാർഷികം

സോഷ്യൽ മീഡിയ ലോകത്ത് വൈറലായി ഇന്ത്യയുടെ 93-ാം വ്യോമസേന വാർഷികാഘോഷത്തിലെ അത്താഴ വിരുന്ന്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ കുപ്രസിദ്ധി നേടിയ പാകിസ്ഥാൻ നഗരങ്ങളുടെ പേരിലുള്ള വിഭവങ്ങൾ വിളമ്പിയാണ് അത്താഴ വിരുന്ന് വൈറലായിരിക്കുന്നത്.

പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നീക്കങ്ങളൂം പിന്നീട് ഏഷ്യ കപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നിലപാടുകൾ അടക്കം വൻ ചർച്ചയാണ് സോഷ്യൽ മീഡിയ ലോകത്ത് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അത്താഴ വിരുന്ന്.

പാകിസ്ഥാനെ കണക്കിന് ട്രോളിയ മെനുവിലെ വിഭവങ്ങൾ ഇങ്ങനെ ‘റാവൽപിണ്ടി ചിക്കൻ ടിക്ക മസാല’, ‘റഫീഖി റാരാ മട്ടൺ’, ‘ഭോലാരി പനീർ മേത്തി മലൈ’, ‘സുക്കൂർ ഷാം സവേര കോഫ്ത’, ‘സർഗോധ ദാൽ മഖാനി’, ‘ജക്കോബബാദ് മേവാ പുലാവോ’, ‘ബഹവൽപൂർ നാൻ’. കൂടാതെ അതിഥികൾക്ക് മധുര വിഭവമായി ‘ബാലക്കോട്ട് തിറാമിസു’, ‘മുസാഫറാബാദ് കുൽഫി ഫലൂദ’, ‘മുരിദ്കെ മീത്ത പാൻ’ എന്നിവ നൽകി.

വൈറലായ വിഭവങ്ങളുടെ രസകരമായ കഥ പറയുകയാണെങ്കിൽ, ഈ പാകിസ്ഥാൻ നഗരങ്ങൾ ഓരോന്നും ഇന്ത്യൻ വ്യോമസേനയ്ക്ക് ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. 2019 ലെ ഓപ്പറേഷൻ ബന്ദറിലും ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂരിലും ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളുടെ ലക്ഷ്യങ്ങളിൽ ഇവയും ഉൾപ്പെട്ടിരുന്നു.

അതേസമയം, ഒക്ടോബർ 8 ന് ഹിൻഡൺ വ്യോമതാവളത്തിൽ നടന്ന ഈ വർഷത്തെ വ്യോമസേനാ ദിന പരേഡിൽ, റാഫേൽ, സുഖോയ് സു-30എംകെഐ, മിഗ്-29, സി-17 ഗ്ലോബ്മാസ്റ്റർ III, സി-130ജെ ഹെർക്കുലീസ്, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ തുടങ്ങിയ വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമശക്തി പ്രദർശിപ്പിച്ചു. തദ്ദേശീയമായി നിർമ്മിച്ച നേത്ര എഇഡബ്ല്യു&സി, ആകാശ് മിസൈൽ സിസ്റ്റം എന്നിവയും പ്രദർശിപ്പിച്ചു.

error: Content is protected !!