ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, അതിക്രമം ക്ഷേത്രോത്സവത്തിനിടെ

ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, അതിക്രമം ക്ഷേത്രോത്സവത്തിനിടെ

കോട്ടയം: അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

ഉത്സവശേഷം സമീപപ്രദേശങ്ങളിലുള്ളവർ ക്ഷേത്രപരിസരത്തായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. നൂറ് മീറ്റർ അകലെയുളള സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കുഞ്ഞ് നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തി പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

Leave a Reply..

Back To Top
error: Content is protected !!