പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.ആഗോണവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് അടുത്തമാസം പലിശ കുറക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി. ഇതാണ് സ്വര്‍ണത്തിന്റെ വില ആഗോളതലത്തില്‍ തന്നെ ഉയരുന്നതിനിടയാക്കിയത്.