A wild boar runs over a glade in a forest in the Taunus region near Frankfurt, Germany, Friday, Nov. 9, 2019. (AP Photo/Michael Probst)
കൊടിയത്തൂർ : ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ഒരു കാട്ടുപന്നിയെക്കൂടി വെടിവച്ചുകൊന്നു. പൊയിലിൽ രമേശ് ബാബുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ പന്നിയെയാണ് കൊന്നത്. പഞ്ചായത്തിൽ ഇത് മൂന്നാമത്തെ പന്നിയെയാണ് വെടിവെച്ചുവീഴ്ത്തിയത്. കച്ചേരി സ്വദേശി സി.എം. ബാലനാണ് വെടിവെച്ചത്. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ. അഷ്റഫ്, പി. മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. അനുമതി കിട്ടിയശേഷം സി.എം. ബാലൻ മുക്കം മുനിസിപ്പാലിറ്റിയിലും ചാത്തമംഗലത്തുമായി ഇതോടെ എട്ടുപന്നികളെ കൊന്നു.
