കോഴിക്കോട്: വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.
മുസ്ലീ ലീഗിലെ വനിതാസ്ഥാനാര്ഥികളുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി ചര്‍ച്ച നടത്താന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ലെന്നും നൂര്‍ബിന പറഞ്ഞു. പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഒരു അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നിന്നിട്ട് അവര്‍ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് കാണിച്ച ശേഷം മതിയായിരുന്നു അവരെ സ്ഥാനാര്‍ഥിയാക്കാന്‍. കോഴിക്കോട് ജില്ലയില്‍ തന്നെ ഇതിനകം ജനപ്രതിനിധിയാണെന്ന് തെളിയിച്ചിട്ടുള്ള നിരവധി വനിതകള്‍ പാര്‍ട്ടിയില്‍ ഉണ്ട്.
ഹരിത വിവാദം സൃഷ്ടിച്ചവരാണ് തഹ്ലിയയും കൂട്ടരും. പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായ ചിത്രീകരിച്ചവരോട് മനസുകൊണ്ട് യോജിക്കാന്‍ വനിതാ ലീഗിന് കഴിയില്ല. അവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് മുസ്ലീം ലീഗിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. നാലാം ഖലീഫ എന്നാണ് പാണക്കാട് തങ്ങളെ തഹ്ലിയ വിളിച്ചത്. തഹ്ലിയ സ്ഥാനാര്‍ഥിയാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പലതവണ തന്നോട് പറഞ്ഞിരുന്നെന്നും നൂര്‍ബിന പറഞ്ഞു.

Promote our products and earn real money—apply today!