Headlines
കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ്‌ മരിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More
കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; സംവിധായകന്‍ വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; സംവിധായകന്‍ വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി. കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് വിനു മത്സരിക്കുക. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സീറ്റ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ്…

Read More
ശരീരത്തിൽ നീലനിറം; ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു

ശരീരത്തിൽ നീലനിറം; ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു

കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ നടന്ന ചടങ്ങിനിടെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ശരീരത്തിൽ നീലനിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറയുന്നു….

Read More
സംവിധായകന്‍ വി എം വിനു കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?; കോൺഗ്രസിന്റെ പ്രഖ്യാപനം ഉടൻ

സംവിധായകന്‍ വി എം വിനു കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?; കോൺഗ്രസിന്റെ പ്രഖ്യാപനം ഉടൻ

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വി എം വിനുവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ വി എം വിനു മത്സരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോഴിക്കോട് ഡിസിസി ഓഫീസില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് വി എം വിനു സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന…

Read More
പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മെത്താംഫിറ്റമിൻ വിഴുങ്ങി, 26കാരനെ പിടികൂടി ആശുപത്രിയിലെത്തിച്ചു

പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മെത്താംഫിറ്റമിൻ വിഴുങ്ങി, 26കാരനെ പിടികൂടി ആശുപത്രിയിലെത്തിച്ചു

കോഴിക്കോട്: എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ മെത്താംഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിനാണ് (26) അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനായി മെത്താംഫിറ്റമിൻ വിഴുങ്ങിയത്. തുടര്‍ന്ന് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 0.544 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. 0.20 മെത്താംഫിറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധന നടക്കുകയാണ്.

Read More
പോലീസ് ജീപ്പിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി വ്യാപക തിരച്ചിൽ, അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

പോലീസ് ജീപ്പിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി വ്യാപക തിരച്ചിൽ, അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വാഹന കവർച്ച കേസ് പ്രതിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. തൃശ്ശൂർ സ്വദേശിയായ സുഹാസ് ആണ് ബത്തേരി പൊലീസിന്‍റെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യവസായി സന്തോഷ് കുമാറിനെ ബത്തേരി കല്ലൂരിൽ വച്ച് ആക്രമിച്ച് വാഹനം കവർന്ന കേസിലെ പ്രതിയാണ് തൃശ്ശൂർ സ്വദേശിയായ സുഹാസ്. ബത്തേരി പൊലീസ് തൃശ്ശൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് മടങ്ങും വഴി ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ…

Read More
കോഴിക്കോട് വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട് വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശശീന്ദ്ര സര്‍വീസ് സഹകരണ ബാങ്കിന് തൊട്ടടുത്തെ മതിലാണ് ഇടിഞ്ഞത്. വീടിന്റെ പണിക്കിടയിലാണ് മതിലിടിഞ്ഞ് ദേഹത്തെക്ക് മറിഞ്ഞത്. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളിയുമാണ് ജോലിക്കുണ്ടായിരുന്നത്. ഒഡീഷ തൊഴിലാളിയുടെ തലയിലേക്കാണ് മതില്‍ വീഞ്ഞത്. അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ മതിലിന്റെ ഭാഗങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം…

Read More
പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്, പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്, പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത്…

Read More
error: Content is protected !!