Headlines

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മർദ്ദിച്ച സംഭവം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മർദ്ദിച്ച സംഭവം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം : ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്എഫ്ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും എതിരെയാണ് കേസ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കേസ്.

error: Content is protected !!