Headlines

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയവുമായി  ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും  ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമാരമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം. എല്ലാ കാര്യവും ടൂറിസം ഡയറക്ടറയും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണെന്നും വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നതെന്നും മന്ത്രി റിയാസ് മറുപടി നല്‍കി. സൗകര്യപ്രകാരം ഒരു കാര്യം മാത്രം ചൂണ്ടികാണിക്കുകയായിരുന്നു.

വിവിധ കാര്യങ്ങളിൽ സംഘടനകൾ ഉന്നയിച്ച ഒരു കാര്യമാത്രമാണിത്. അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല. വിഷയത്തില്‍ പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തും സമാനമായ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ തെളിവുകൾ നൽകാമെന്നും റിയാസ് പറഞ്ഞു.

error: Content is protected !!