Headlines

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ഹൃദയദിനാചരണത്തില്‍ വിവിധ പരിപാടികളോടെ കോഴിക്കോട് ആസ്റ്റര്‍ മിംസും പങ്ക് ചേര്‍ന്നു. ഹൃദയാരോഗ്യത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കല്ലുത്താന്‍കടവ് മുതല്‍ ആസ്റ്റര്‍ മിംസ് വരെ നടത്തിയ വാക്കത്തോണായിരുന്നു പരിപാടികളില്‍ പ്രധാനം. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗത്തിന്റയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സന്നദ്ധസംഘമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ വാക്കത്തോണില്‍ തീവണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരടക്കം 300 ലേറെ പേര്‍ പങ്കെടുത്തു.ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹില്ലിലും വടകര ആശ ഹോസ്പിറ്റലിലും ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സൗജന്യ ഹൃദയപരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

error: Content is protected !!