‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ ” സിദ്ദിഖ് കാപ്പന്‍- പി. കോയ‍ വാട്‌സാപ് ചാറ്റ് പുറത്ത്

‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ ” സിദ്ദിഖ് കാപ്പന്‍- പി. കോയ‍ വാട്‌സാപ് ചാറ്റ് പുറത്ത്

ലോകത്ത് ആദ്യമായി ലൗജിഹാദിന് ഇരയായത് മഗ്ദലന മറിയമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ. രാജ്യദ്രോഹക്കേസിൽ യുപിയിലെ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിനിടെയായിരുന്നു കോയയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം പി കോയയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ യുപി പോലീസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലാണ് പരാമർശമുള്ളത്.

 ലൗ ജിഹാദിനെ കുറിച്ചു എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്  ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതാണ് പി.കോയയെ പ്രകോപിപ്പിച്ചത്. ജോര്‍ജ് കുര്യന്റെ കത്ത് സംബന്ധിച്ച 2019 സെപ്തംബര്‍ 26 നു ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്ത സിദ്ദിഖ് കാപ്പന്‍ പുലര്‍ച്ചെ തന്ന പി.കോയക്ക് അയച്ചു കൊടുത്തു.

വാര്‍ത്ത വായിച്ച ശേഷം ‘ഈ കുര്യച്ചന്‍ ഏതു പാര്‍ട്ടിക്കാരനാണ് ‘ എന്നു പി. കോയ സിദ്ദിഖ് കാപ്പനോടു ചോദിച്ചു. ബി ജെ പി എന്നു കാപ്പന്‍ മറുപടി നല്‍കി. ‘അവനതല്ലേ പറയൂ ‘ എന്നായി കോയയുടെ പ്രതികരണം. തുടര്‍ന്നു ദീപികയ്ക്ക് എതിരെയായി കോയയുടെ രോഷം. ‘ദീപിക പത്രമാണ് ഇക്കുറി ജിഹാദുമായി ഇറങ്ങിയിരിക്കുന്നത് ‘ . ദീപികയെ പറഞ്ഞിട്ടും കലിയടങ്ങാത്ത കോയ മഗ്ദലന മറിയത്തെ അവഹേളിക്കുന്ന പരാമര്‍ശവും നടത്തിയാണ് ചാറ്റ് അവസാനിപ്പിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലെ ചാറ്റുകളില്‍ ജോര്‍ജ് കുര്യന്‍ ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിക്കായി കോയ കാപ്പനെ തുടര്‍ച്ചയായി ഓര്‍മപ്പെടുത്തുന്നതും കാണാം.

Back To Top
error: Content is protected !!