ഭക്ഷണം നൽകാനെത്തുമ്പോൾ സ്ഥിരമായി പീഡിപ്പിച്ചത് സ്വന്തം മകളെ.! ഒടുവിൽ ആൺകുഞ്ഞിന് ജന്മം നൽകി എട്ടാം ക്ലാസുകാരി; പിതാവ് അറസ്റ്റിൽ

ഭക്ഷണം നൽകാനെത്തുമ്പോൾ സ്ഥിരമായി പീഡിപ്പിച്ചത് സ്വന്തം മകളെ.! ഒടുവിൽ ആൺകുഞ്ഞിന് ജന്മം നൽകി എട്ടാം ക്ലാസുകാരി; പിതാവ് അറസ്റ്റിൽ

വെല്ലൂർ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ പത്ത് മാസമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു 44കാരനായ പ്രതി. എട്ടാംക്ലാസ്‌കാരിയായ കുട്ടി ഈ മാസം രണ്ടിനാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. കുപിന്നാലെ ആശുപത്രി അധികൃതർ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടർന്നാണ് വെല്ലൂർ ഓൾ-വുമൺ പോലീസിൽ പരാതി ലഭിച്ചത്.

ആശുപത്രിയിലെത്തിയ പൊലീസ് സംഘം കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പിതാവ് തുടർച്ചയായി പീഡിപ്പിച്ചതായി വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയിരുന്നു. കുട്ടിയും സഹോദരനും മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി പാകം ചെയ്ത ഭക്ഷണം നൽകാനായി പെൺകുട്ടി എല്ലാ ദിവസവും പിതാവിനെ സന്ദർശിച്ചിരുന്നു. ഈ സമയത്തായിരുന്നു പീഡനം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നൽകി.

 

Back To Top
error: Content is protected !!