ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ഇടിച്ചുകയറി മുസ്ലീം യുവാക്കൾ; സിനിമക്കിടെ സംഘർഷമുണ്ടാക്കി ഷോ മുടക്കാൻ ശ്രമം ; ആട്ടി ഓടിച്ചു കാണികൾ

ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ഇടിച്ചുകയറി മുസ്ലീം യുവാക്കൾ; സിനിമക്കിടെ സംഘർഷമുണ്ടാക്കി ഷോ മുടക്കാൻ ശ്രമം ; ആട്ടി ഓടിച്ചു കാണികൾ

കൊൽക്കത്ത: ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ വിമർശനങ്ങൽ ഉയരുമ്പോളും തീയറ്ററുകളിൽ ഹൗസ് ഫുൾ ആയി പ്രദർശനം നടത്തുകയാണ് ഈ സിനിമ. എന്നാൽ കൊൽക്കത്തയിലെ നബീന സിനിമ ഹാളിൽ പ്രദർശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കൾ സംഘടിച്ചെത്തി ഷോ മുടക്കാൻ ശ്രമിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

https://twitter.com/jai_bhavani_IND/status/1504296257812307970

സംഘം ചേ‍ർന്നെത്തിയ മുസ്ലീം യുവാക്കൾ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി. ഹൗസ് ഫുൾ ആയിരുന്ന സിനിമാ ഹാളിൽ അരമണിക്കൂർ നേരം സംഘർഷമുണ്ടായി. ഒടുവിൽ തിയേറ്റർ ഉടമകൾ പ്രദർശനം നിർത്തി. എന്നാൽ സിനിമ കാണാനെത്തിയവരുടെ പിന്തുണയിൽ അൽപ്പസമയത്തിനകം പ്രദർശനം പുനരാരംഭിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Back To Top
error: Content is protected !!