ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുക കൈകാലുകൾ ബന്ധിച്ച ശേഷം; ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകികേറ്റും; യുവതിയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി

ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുക കൈകാലുകൾ ബന്ധിച്ച ശേഷം; ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകികേറ്റും; യുവതിയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി

ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രൂരതയെന്ന് കോടതി. ഭർത്താവ് കൈകാലുകൾ ബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്നുകാട്ടി യുവതി സമർപ്പിച്ച വിവാഹ മോചന കേസ് വിധി പറയവെയാണ് നാഗ്പൂർ കുടുംബകോടതിയുടെ പരാമർശം. 22 കാരിയായ യുവതിയാണ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

ഭർത്താവിന്റെ ക്രൂരകൃത്യത്തിനെതിരെ പരാതിപ്പെട്ട ഭാര്യക്ക് വിവാഹമോചനവും കോടതി അനുവദിച്ചു. ഭർത്താവ് മദ്യത്തിന് അടിമയാണെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ തന്നെ ബലാത്സംഗം ചെയ്യാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ഭർത്താവ് തന്നെ കൈയും കാലും കെട്ടി ശാരീരിക പീഡനത്തിന് നിർബന്ധിക്കാറുണ്ടെന്നും താൻ ഒച്ചയുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും ഇര അപേക്ഷയിൽ പറയുന്നു. തുടർന്ന് യുവതിക്ക് ആശ്വാസമാകും വിധം കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

Post Your Business

നാഗ്പൂരിലെ വാദി പ്രദേശത്തെ 22 കാരിയാണ് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. 2017ൽ ഇരുവരും വിവാഹിതരായി. ഭർത്താവ് മദ്യത്തിന് അടിമയായിരുന്നു. ഇത് പലപ്പോഴും ഇവർ തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സമ്മതിക്കാൻ ഭർത്താവ് ഭാര്യയെ നിർബന്ധിക്കാറുണ്ടായിരുന്നു. ഭർത്താവ് യുവതിയുടെ കൈകാലുകൾ കെട്ടിയിട്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പതിവാക്കി. ഒച്ചയുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്യും. ഇതിന് ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

Back To Top
error: Content is protected !!