തിരുവനന്തപുരം വെഞ്ഞാറമ്മൂട് മൂന്ന് മക്കള്‍ക്ക് വിഷം നല്കി യുവതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമ്മൂട് കുന്നുമുകള്‍ സ്വദേശി ശ്രീജയാണ് മരിച്ചത്. ശ്രീജയുടെ ഒന്‍പതും, ഏഴും, മുന്നരയും വയസ് പ്രായമുള്ള കുട്ടികളെ തിരുവനന്തപുരം എസ്എടിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള കുട്ടികളുടെ നില ഗുരുതരമാണ്. ശീതള പാനീയത്തില്‍ എലി വിഷം കലര്‍ത്തി കുടിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം അവശനിലയില്‍ കണ്ടെത്തിയ ശ്രീജയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് വിവരം പുറത്തിറിയുന്നത്. താനും മക്കളും വിഷം കഴിച്ചെന്ന് ഡോക്ടറോട് ഷീബ വെളിപ്പെടുത്തുകയായിരുന്നു.ഇതോടെ നാലുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും യുവതി മരണപ്പെട്ടു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.
https://mykerala.co.in/my-kerala-listing