കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില ഇപ്പോൾ. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. വ്യാഴം വെള്ളി ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്.