യു.എസ് സ്വദേശിയായ 52 കാരി മോനിറ്റ ഇതുവരെ വിവാഹം കഴിച്ചത് 11 തവണ. ഒൻപത് പേരെയാണ് മോനിറ്റയ്ക്ക് ഭർത്താവായി ലഭിച്ചത്. ഇതിൽ രണ്ടുപേരെ രണ്ടു തവണ വിവാഹം കഴിക്കുകയും ചെയ്തു.എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങൾ വീണ്ടും പൂവണിയുകയാണ്. പത്താമത്തെ ആളെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോൾ.
തന്റെ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് മോനിറ്റ പറയുന്നത്. . ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താൻ കാത്തിരുന്നയാൾ എന്ന് അവർ കരുതും. എന്നാൽ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കൽ പോലും ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താൻ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 -കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാൻ പോകുന്നത്. രണ്ട് വർഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോൺ. . ഈ പ്രണയമെങ്കിലും നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
പുതിയ ആൺസുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കാനും, അവരോടൊപ്പം സമയം ചെലവഴിക്കാനും, അതിൽ നിന്ന് തനിക്ക് പറ്റിയ ഇണയെ തിരഞ്ഞെടുക്കാനും യൗവന കാലത്ത് തന്നെ മോനിറ്റ ഇഷ്ട്ടപ്പെട്ടിരുന്നു. സ്കൂൾ പഠനം പൂർത്തിയതിന് പിന്നാലെയായിരുന്നു ആദ്യവിവാഹം. ഹൈസ്കൂളിലെ വച്ച് പരിചയപ്പെട്ട തന്റെ സുഹൃത്തിനെ തന്നെയാണ് അവൾ വിവാഹം ചെയ്തത്. എന്നാൽ അവർക്കിടയിൽ പ്രേമത്തിന് അധികം ആയുസ്സുണ്ടായില്ല. പിന്നീട് രണ്ടാമത് വിവാഹിതയായെങ്കിലും പിരിയേണ്ടി വന്നു. , വീണ്ടും അയാളെ തന്നെ വീണ്ടും വിവാഹം കഴിക്കുകയും വീണ്ടും പിരിയുകയും ചെയ്തു.
മോനിറ്റയുടെ നാലാമത്തെ ഭർത്താവ് രണ്ടു കുട്ടികളുടെ പിതാവായിരുന്നു. ആ വിവാഹ ബന്ധലും ഏറെക്കാലം നിലനിന്നില്ല.പിന്നീട് വന്ന രണ്ടുപേരും മോനെറ്റയുടെ പ്രണയ ജീവിതത്തിൽ കുടുങ്ങിപ്പോയി. അഞ്ചാമത്തെയാൾ അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ഭർത്താക്കന്മാരിൽ ഒരാളായിരുന്നു. പിന്നെയും നിരവധി പേർ അവരുടെ ജീവിതത്തിൽ കടന്ന് വന്നെങ്കിലും ദാമ്പത്യം നീണ്ടുനിന്നില്ല