Headlines

സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയും ഒരു ഗ്രാമിന് 4475 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35560 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ ഒരു പവൻ സ്വര്‍ണത്തിന് 35,680 രൂപയായിരുന്നു വില .

ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്.

error: Content is protected !!