സ്വർണവിലയിൽ ( (Gold Price) ഇന്ന് നേരിയ കുറവ്. പവന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 36,720 രൂപയാണ് വില. ഗ്രാമിന് 4590 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രണ്ട് ദിവസം നിന്നതിന് ശേഷമാണ് ഇന്ന് വിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇന്നലെ വരെ 36,720 രൂപയായിരുന്നു ഒരു പവന് വില. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണവില 3, 4 തീയതികളിലായിരുന്നു.