കോഴിക്കോട്: ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മലബാര്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല് വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്നാട് പിന്‍വാങ്ങിയതോടെയാണ് പുതിയ തീരുമാനം. തമിഴ്നാട്ടിലേക്ക് പാല് കയറ്റുമതി ചെയ്യുന്നതില്‍ പ്രതിസന്ധി വന്നതോടെ കഴിഞ്ഞ ദിവസം മലബാര്‍ മില്‍മ പാലെടുത്തിരുന്നില്ല. ഇന്ന് 70 ശതമാനം മാത്രമാണ് പാലെടുത്തത്.
ഈറോഡുള്ള പാല്‍പൊടി സംഭരണ കേന്ദ്രം പ്രതിദിനം 50000 ലിറ്റര്‍ പാല് എടുത്തുകൊള്ളാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ വെല്ലൂര്‍, ദിണ്ടിഗല്‍ പ്ലാന്റുകളും പാലെടുത്ത് പാല്‍പൊടിയാക്കുമെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരനും മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ് മണിയും അറിയിച്ചു.