Headlines

അടൂരിൽ മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുൾപ്പെടെ പരിക്ക്

അടൂരിൽ മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുൾപ്പെടെ പരിക്ക്

പത്തനംതിട്ട: അടൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേ​റ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി.

മ​റ്റൊരു വാഹനത്തിൽ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. ശേഷം നിയന്ത്രണം വിട്ട് അകമ്പടിവാഹനം മ​റ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തിൽപ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

error: Content is protected !!