Headlines

കോഴിക്കോട് കാക്കൂരിൽ നാടന്‍ ചാരായവും വാഷും പിടികൂടി

കോഴിക്കോട് കാക്കൂരിൽ  നാടന്‍ ചാരായവും വാഷും പിടികൂടി

കോഴിക്കോട് : ബീവറേജുകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ ജില്ലയിലെ വ്യാജ മദ്യ നിര്‍മ്മാണത്തിനെതിരെ പരിശോധന കര്‍ശനമാക്കി പൊലീസ് രംഗത്ത്‌ . പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62) എന്നയാളുടെ വീട്ടില്‍ നിന്ന്​ 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി.

കാക്കൂര്‍ എസ്.ഐ ആഗേഷി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്ബാടി സ്റ്റേഷന്‍ പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു​.റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന്​ ജില്ലാ പോലീസ് മേധാവി (റൂറല്‍) ഡോ. എ. ശ്രീനിവാസ് അറിയിച്ചു

error: Content is protected !!