കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
മറ്റു സ്ഥലങ്ങളിൽ പ്രശ്നമില്ല. 8–ാം നിലയിലെ രോഗികളെ മാറ്റിയതായും അധികൃതർ പറഞ്ഞു. തീപിടിച്ച ബ്ലോക്കിൽ രോഗികളില്ലെന്നാണ് പ്രാഥമിക വിവരം. പുക മറ്റു ബ്ലോക്കുകളിലേക്ക് വ്യാപിച്ചതിനാൽ രോഗികളെ ഒഴിപ്പിക്കുന്നുണ്ട്.

