Headlines

മേപ്പാടിയിൽ വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് വലയിലാക്കി

മേപ്പാടിയിൽ വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് വലയിലാക്കി

മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടി നെടുമ്പാലയിൽ വേലിയിൽ കുടുങ്ങിയ പുലിയെ മയക്കു വെടി​വെച്ചു വലയിലാക്കി. മയങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി.

മയക്കു വെടിയേറ്റ പുലിയെ എഴുന്നേറ്റാൽ പ്രശ്നമുണ്ടാകാത്ത രീതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിൽ ചുറ്റിയിരിക്കുകയാണ്. പുലിയുടെ കാലിനേറ്റ പരിക്ക് വിലയിരുത്തിയായിരിക്കും കാട്ടിലേക്ക് തുറന്നുവിടുക. പുലിയുടെ വയറിനും പരിക്കുണ്ട്. ആരോഗ്യസ്ഥിതിയും മോശമാണ്. പരിക്കേറ്റ പുലിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. വൈത്തിരിയിൽ കൊണ്ടുപോയി കൂടുതൽ ചികിത്സ നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.

error: Content is protected !!