കോഴിക്കോട് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ഒരു മാസം മുമ്പ്

കോഴിക്കോട് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ഒരു മാസം മുമ്പ്

കോഴിക്കോട്: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിൽ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി എട്ടോടെ കുളിക്കാൻ പോയ ആർദ്രയെ ഏറെ വൈകിയിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഷാനിന്റെയും ആർദ്രയുടെയും വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് മൂന്നിന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.

Leave a Reply..

Back To Top
error: Content is protected !!