ബിഎല്‍ഒയുടെ മരണം: കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് എസ്ഐആര്‍ ജോലി സംബന്ധമായ സമ്മർദ്ദം കാരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂത്ത്ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം…

