Headlines

കൊടുവള്ളിയില്‍ പൂഴ്ത്തിവെച്ച ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

കൊടുവള്ളിയില്‍ പൂഴ്ത്തിവെച്ച ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

കൊടുവള്ളി: കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യ വസ്തുക്കള്‍ പൂഴ്ത്തി വെച്ചെന്ന പരാതിയില്‍ കൊടുവള്ളിയിലെ പലചരക്ക് വ്യാപാരിയുടെ വീട്ടില്‍ വിജിലന്‍സും സിവില്‍ സപ്ലൈസ് വകുപ്പും പരിശോധന നടത്തി. കൊടുവള്ളി മാര്‍ക്കറ്റ് റോഡിലെ വ്യാപാരി കല്ലിടുക്കില്‍ ഇബ്രാഹിമിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. അരി,പയര്‍, കടല തുടങ്ങി ഭക്ഷ്യ വസ്തുക്കളുടെ അന്‍പതോളം ചാക്കുകള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. വിജിലന്‍സ് എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.വ്യാപാരിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ കണ്ടുകെട്ടിയതായും ജില്ലാ കലക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും താലൂക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!