Headlines

കെഎം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി

കെഎം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭ തെരഞ്ഞെടുപ്പ് കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു ആവശ്യം.

2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ നികേഷ് കുമാര്‍ നല്‍കിയ കേസിലെ പ്രധാന ആരോപണം. കേസില്‍ കെ എം ഷാജിക്ക് ഹൈക്കോടതി ആറു വര്‍ഷത്തെ മത്സര വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിരുന്നു.

error: Content is protected !!