കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം പൊതുദർശനത്തിനുശേഷം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം ടൗൺഹാളിലായിരുന്നു പൊതുദർശനം. ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകീട്ടുവരെ നീണ്ടു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടങ്ങുന്ന ചലച്ചിത്ര താരങ്ങൾ ശ്രീനിവാസനെ അവസാനമായി കാണാൻ ടൗൺഹാളിൽ എത്തിയിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.
